| |
കോതനല്ലൂര്‍ പള്ളി
കോട്ടയം- വൈക്കം -എറണാകുളം റൂട്ടില്‍ ഏറ്റുമാനൂരില്‍ നിന്ന്
ഏഴുകിലോമീറ്റര്‍ വടക്കും കടുത്തുരുത്തിയില്‍ നിന്ന്
ഏഴുകിലോമീറ്റര്‍ തെക്കും ആയിട്ടാണു കോതനല്ലൂര്‍ പള്ളി സ്ഥിതി
ചെയ്യുന്നത്. ഇതിന്‍റെ സ്ഥാപനവര്‍ഷത്തെപറ്റി ക്രത്യമായ
അറിവില്ലെങ്കിലും ക്രസ്തുവര്‍ഷം 826-ല്‍ പേര്‍ഷ്യന്‍
മിഷിനറിമാരാണ് ഇവിടുത്തേ ക്രൈസ്തവസമൂഹത്തിന് അടിസ്ഥാനമിട്ടതെന്നു
കരുതപ്പെടുന്നു. പള്ളിക്കുന്നിലേ പള്ളിയില്‍ സ്ഥാപിച്ചിരുന്ന
“മാര്‍ത്തോമ്മാക്കുരിശ്” കുറെക്കാലമായി കന്തീശങ്ങളുടെ പള്ളിയുടെ
വടക്കേഭിത്തിയില്‍ ആയിരുന്നു. 1995 ഡിസംബര്‍ 18 മുതല്‍ ഈ കുരിശ്
പള്ളിക്കകത്ത് പൂജ്യമായി സംരക്ഷിക്കപ്പെടുന്നു. ഇടവക
സമൂഹത്തിന്റ്റേ പഴക്കവും വളര്‍ച്ചയും ഈ“മാര്‍ത്തോമ്മാക്കുരിശ്”
വിളിച്ചറിയിക്കുന്നു. (ഡോക്ടര്‍ ജോസഫ് വഴുതനപ്പള്ളി, കുരിശിന്റ്റേ
ഭോഷത്തം,സിക്കാര്‍& ഹിര്‍സ് പബ്ലിക്കേഷന്‍സ്,ചങ്ങനാശ്ശേരി 1998,
പേജ് 61) പരിശുദ്ധ കന്യകാമറിയത്തിന്‍റെ സംരക്ഷണത്തിലാണ് അന്നത്തെ
ക്രൈസ്തവ സമൂഹം ജീവിച്ചിരുന്നത്. പള്ളിയുടെ മുഖവാരത്തില്‍
സ്ഥപിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുസ്വരൂപം
ഇക്കാര്യം നമ്മെ ഒര്‍മ്മപ്പെടുത്തുന്നു.
പ്രക്രതിമനോഹരമായ ഈ ഭൂപ്രദേശത്തേക്ക് പതിമൂന്നാം നൂറ്റാണ്ടില്‍ (A.D
1220) ഉദയമ്പേരൂരില്‍ നിന്നും ഒരു ക്രൈസ്തവ കുടിയേറ്റം
നടക്കുകയുണ്ടായി. ഇവര്‍ തങ്ങളുടെ ഇടവക മദ്ധ്യസ്ഥരായ
“കന്തീശങ്ങളുടെ” മാര്‍ സാബോറിന്റ്റേയും മാര്‍ പ്രോത്തിന്റേയും-
ഛായാചിത്രം കൂടെ കൊണ്ടു പോന്നിരുന്നു. പരിശുദ്ധ കന്യകാമറിയത്തിനു
പ്രതിഷ്ടിതമായ കോതനല്ലൂര്‍ പള്ളി ക്രമേണ “കന്തീശങ്ങളുടെ”
നാമത്തിലായി.(Ibid. page 43)1599 ലെ ഉദയമ്പേരൂര്‍ സൂനഹദോസിനുശേഷം
ഇറ്റലിയിലേ വിശുദ്ധ ഗര്‍വാസീസും വിശുദ്ധ പ്രോത്താസീസും ഇവിടുത്തെ
കന്തീശങ്ങള്‍ ആയിത്തീര്‍ന്നു.
എ.ഡി. 825-ല്‍ സെലൂഷ്യന്‍ സഭാധികാരികള്‍ കേരളത്തിലേയ്ക്കു
നിയോഗിച്ച ഇരട്ടന്മെത്രാന്മാരാണ് സാബോറും പ്രോത്തും. ജീവിതകാലത്തും
മരണശേഷവും പലവിധ അത്ഭുതങ്ങളും ഇവര്‍ “പരിശുദ്ധരായി” (കന്തീശങ്ങള്‍)
പ്രഖ്യാപിക്കുകയുണ്ടായി. മര്‍ത്തോമാക്രിസ്ത്യാനികള്‍ ഇവരുടെ
തിരുനളുകള്‍ നടത്തുകയും ചെയ്തിരുന്നു (മാത്യു മടുക്കക്കുഴി,
പുരാതനക്രൈസ്തവകേന്ദ്രങ്ങളിലൂടെ, ഒന്നാം ഭാഗം, കാഞ്ഞിരപ്പള്ളി,
1994 പേജ് 121).
നൂറ്റാണ്ടുകളായി സഭാതലത്തില്‍ സമാധാനപരമായി ജീവിച്ചുപോന്നവരാണു
മാര്‍ത്തോമാക്രസ്ത്യാനികള്‍.യൂറോപ്പില്‍ നിന്നുള്ള
ക്രസ്ത്യാനികളുടേയും മിഷിനറിമാരുടേയും ആഗമനം അവരുടെ സമാധാനത്തിനും
സന്തോഷത്തിനും ഭംഗം വരുത്തി. സാമ്രജ്യവികസനത്തിനു നമ്മുടെ
നാട്ടില്‍ ആദ്യം വന്നെത്തിയതു പോര്‍ട്ടുഗീസുകാരായിരുന്നു.
ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരെ നമ്മുടെ നാട്ടില്‍ നിന്നും തോല്‍പ്പിച്ച്
ഓടിച്ചപ്പോള്‍ ഇവിടുത്തെ ആത്മീയ ശുശ്രൂഷയ്ക്കായി റോമിലെ
പ്രൊപ്പഗാന്തസംഘം മിഷിനറിമാരെ അയച്ചുതുടങ്ങീ. സുറിയാനിക്കരുടെ
സഭാഭരണത്തില്‍ കൈകടത്തുവനും ആരാധനാക്രമങ്ങള്‍ ലത്തീനീകരിക്കുവാനും
തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. ലത്തീനില്‍ നിന്ന്
വിഭിന്നമായതെന്തും ശീശ്മയും പാഷണ്ഡതയുമായിരുന്നു അവരുടെ
ദ്രഷ്ടിയില്‍! ആരാധനാക്രമത്തില്‍ ലത്തീന്‍രീതികള്‍
നടപ്പിലാക്കുകയെന്നത് പോര്‍ട്ടുഗീസുകാരുടെ മുഖ്യലകഷ്യം ആയിരുന്നു.
1599 ജൂണ്‍ 20-തീയതി ആരംഭിച്ച് 26 നു സമാപിച്ച ഉദയമ്പേരൂര്‍
സൂനഹദോസ് ഇതിനു കളമൊരുക്കി ഗോവായിലേ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പ്
ആയ ഡോക്ടര്‍ അലക്സിസ് മെനേസീസാണ് ഇതിന്‍റെ സൂത്രധാരന്‍.കന്തീശങ്ങളായ
മാര്‍ സാബോറിനെയും മാര്‍ പ്രോത്തിനെയും സുറിയാനി ആരാധനക്രമത്തില്‍
നിന്നും നീക്കിയത് ഈ സൂന്നഹദോസാണ്. മാര്‍ സാബോറിന്റ്റേയും മാര്‍
പ്രോത്തിന്റ്റേയും നാമത്തിലുള്ള സമസ്ത ദൈവാലയങ്ങളും സകല സിദ്ധന്‍മാരുടേയും
പേരില്‍ പ്രതിഷ്ടിക്കപ്പെടണമെന്നും അവരെ അനുസ്മരിച്ചു
നടത്തപ്പെടുത്തുന്ന പെരുന്നാളുകളും നേര്‍ച്ചകളും നവംബര്‍ ഒന്നാം
തിയതി നടത്തണമെന്നും തിരുമാനമുണ്ടായി.മാര്‍ സാബോറിന്റ്റേയും മാര്‍
പ്രോത്തിന്റ്റേയും പേരില്‍ മേലാല്‍ പള്ളികള്‍
സ്ഥപിക്കരുതെന്നുമ്മുള്ള കലപന ഈ സൂനഹദോസിന്‍റെ സമയത്ത്ഉണ്ടായി. (എഡിറ്റര്‍,
ഡോ. സകറിയ സക്കറിയ, ഉദയം പേരൂര്‍ സുനഹദോസിനറ്റേ കാനോനകള്‍,ഓശാനാമുണ്ട്
1998 പേജ് 220 ). കോതനല്ലൂര്‍ പള്ളി വികാരിയും ഇടവക പ്രതിനിധികളും
ഈ സൂനഹദോസില്‍ പങ്കെടുത്ത് തീരുമാനങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ട്
എന്നതു സ്മര്‍ത്തവ്യമാണ്.
രോഷകുലരായ മാര്‍ത്തോമാക്രിസ്ത്യനികളെ സാന്ത്വനിപ്പെടുത്താനുള്ള
തന്ത്രവും ഡോ. മെനേസീസിന്‍റെ മനസ്സിലുണ്ടായിരുന്നു. അതില്‍പ്രകാരമാണു
മിലാന്‍ നിവാസികളും (ഇറ്റലി) രക്തസാക്ഷികളും അഭിന്ന ഇരട്ടസഹോദരന്‍മാരുമായ
(Identical Twin Brothers) വിശുദ്ധ ഗര്‍വാസീസിനെയും വിശുദ്ധ
പ്രോത്താസീസിനെയും രംഗത്തുകൊണ്ടുവന്നത്. മാര്‍ സാബോറും മാര്‍
പ്രോത്തും അഭിന്ന ഇരട്ട സഹോദരന്‍മാരയിരുന്നു.
ഏ.ഡി 510 - ല്‍ സ്ഥാപിതമായ ഉദയം പേരൂര്‍ പള്ളിയും ഏ.ഡി 826 - ല്‍
സത്ഥപിതമായ കോതനല്ലൂര്‍ പള്ളിയും 1541-ല്‍ ജന്മമെടുത്ത അകപ്പറമ്പ്
പള്ളിയും ഇന്നു വിശുദ്ധ കന്തീശങ്ങളുടെ നാമത്തിലാണ്. ഏ.ഡി 825-ല്‍
പേര്‍ഷ്യന്‍ മിഷിനറിമാര്‍ സ്ഥാപിച്ച അകപ്പറമ്പു പള്ളി ഇന്ന്
മലങ്കര സിറിയന്‍ ഓര്‍ത്ത്ഡോകസ് വിഭാഗത്തിന്‍റെ കൈവശമാണ്. ഉദയം
പേരൂര്‍ പള്ളി ഇന്ന് ചരിത്രസമാരകമാണ് . കലകളുടെ കലവറ അകപ്പറമ്പു
പള്ളിയില്‍ കാണാവുന്നതാണ്. ഇവയില്‍ നിന്നും വിഭിന്നമാണു
കോതനല്ലൂര്‍ പള്ളി. കോതനല്ലൂര്‍ ഒരു തിര്‍ത്ഥാടന
കേന്ദ്രമാണ്:അടയളങ്ങളുടെയും അത്ഭുതങ്ങളുടെയും അങ്കണമാണ്.
പള്ളിക്കുന്ന് എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്താണു കോതനല്ലൂര്‍
പള്ളി സ്ഥിതിചെയ്തിരുന്നത്.വടക്കുംകൂര്‍ രാജകുടുംബത്തിലേ
കാവുമ്പുറത്തു രാജാവ് പാലക്കാട്ട് നായര്‍ തറവാട്ടില്‍ നിന്നാണു
വേളികഴ്ച്ചിരുന്നത്. പള്ളിക്കുന്നു പള്ളിയുടെ സമീപത്തയിരുന്നു ഈ
നായര്‍ തറവാട്. രാജാവ് ഇവിടെ വന്നു തമസിക്കറുണ്ടായിരുന്നു.
പുല്ലുകൊണ്ടുമേഞ്ഞിരുന്ന പള്ളി ഒരു ദിവസം അഗ്നിബാധയാല്‍
നശിപ്പിക്കപ്പെട്ടതായി ക്രൈസ്തവവിശ്വാസികള്‍ അറിയിന്നു.
ദൈവാലയനാശത്തിനു പ്രതിവിധി ഉണ്ടാക്കണമെന്ന് “പ്രശ്നക്കാര്‍“ (ജ്യോതിഷികള്‍)
വിധികല്‍പ്പിച്ചു.അതിന്‍പ്രകാരം വടക്കുംകൂര്‍ രാജാവിന്‍റെ
സാമന്തരായിരുന്ന മാമലശ്ശേരി ഇടപ്രഭുക്കന്മാര്‍
പള്ളിവയ്ക്കുന്നതിനുള്ള സ്ഥലം കൊടുത്തു. പുതിയപള്ളിക്കവശ്യമായ
സഹായസഹകരണങ്ങളും അവര്‍ നല്കുകയുണ്ടായി, അതിനുള്ള നന്ദിസൂചകമായി
കോതനല്ലൂര്‍ പള്ളിയിലെ പ്രധാന തിരുന്നളിന് (ഡിസംബര്‍ 25-ജനുവരി
2) മാമലശ്ശേരി കുടുംബത്തിന് പള്ളില്‍ നിന്നും “അഞ്ചേകാലും കോപ്പും”
കൊടുക്കുന്നുണ്ട്.
കോതനല്ലൂര്‍ പള്ളി ഇതിനോടകം പലതവണ പുതുക്കി പണിതിട്ടുണ്ട്.
പുണ്യശ്ലോകനായ മയിലപ്പരമ്പില്‍ ബഹുമാനപ്പെട്ട കുര്യാക്കോസച്ചന്‍റെ
പരിശ്രമഫലമായി 1901 മകരത്തില്‍( ജനുവരി) പള്ളിയുടെ കല്‍പ്പണി തീര്‍ക്കുകയുണ്ടായി.1901
-കുംഭമാസം (ഫെബ്രുവരി) മുതല്‍ കോതനല്ലൂരിലേ നാലമത്തെ പള്ളിയില്‍
(ഇപ്പോഴത്തെ പള്ളിയില്‍) ദിവ്യബലി അര്‍പ്പിച്ചിരുന്നതായി രേഖകള്‍
സാകഷ്യപ്പെടുത്തുന്നു. ( കലപ്പന നമ്പര്‍ 27:1901 കുംഭം/ഫെബ്രുവരി
ഒന്ന് :മാക്കീല്‍ മാര്‍ മത്തായി മെത്രാന്‍, ചങ്ങനാശ്ശേരി വികാരി
അപ്പസ്തോലിക്ക, യോഗപുസ്തകം വാല്യം 1 പേജ് 13+14) 682 വീട്ടുകാരും
3419 ഇടവകാംഗങ്ങളുമുള്ള കന്തീശങ്ങളുടെ പള്ളി 2005 ജൂലൈ മൂന്നം
തീയതി മുതല്‍ ഫൊറോനാപ്പള്ളിയയി ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്.
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേകിച്ച് മലബാര്‍,ഹൈറേഞച്
പ്രദേശങ്ങളില്‍ നിന്നും ധാരാളം തീര്‍ത്ഥാടകര്‍ വരികയും
കന്തീശങ്ങളുടെ അനുഗ്രഹം തേടുകയും ചെയ്തുകൊണ്ടിരിക്കുന്നു.
വിവാഹശേഷം വര്‍ഷങ്ങളോളം മക്കളില്ലാതെ ക്ലേശിച്ച ദമ്പതികള്‍ക്ക്
വി.കന്തീശങ്ങളുടെ മാദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചപ്പോള്‍
കുഞ്ഞുങ്ങളെ ലഭിച്ച അനുഭവങ്ങളും കുഞ്ഞുങ്ങള്‍ക്കുണ്ടാക്കുന്ന
വിവിധ രോഗങ്ങളില്‍ നിന്ന് ശാന്തീ ലഭിച്ച സംഭവങ്ങളും കന്തിശങ്ങളുടെ
രൂപത്തിനു മുമ്പില്‍ സത്ഥപിച്ചിരിക്കുന്ന നിലവിളക്കില്‍
ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന എണ്ണ ഉപയോഗിച്ച് ലഭിച്ച മറ്റനവധി
രോഗശാന്തികളും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്.വിവിധ
കാരണങ്ങളാല്‍ വിദ്യര്‍ത്ഥികള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍
മാറുന്നതിനായി പ്രാര്‍ത്ഥിക്കുന്നതിനുവേണ്ടി വിദുര പ്രദേശങ്ങളില്‍നിന്നുപോലും
മാതാപിതക്കള്‍ കുട്ടികളേയുമായി ഇവിടെ വരുന്നു. വിവിധപരീക്ഷകളില്‍
വിജയം നേടുന്നതിനും ജോലി ലഭിക്കുന്നതിനും വേണ്ടി നേര്‍ച്ച നേര്‍ന്ന്
പ്രര്‍ത്ഥിച്ച് ഫലം ലഭിക്കുന്നതായി വളരെപ്പേര്‍
സാകഷ്യപ്പെടുത്തുന്നു.
വെള്ളിയാഴ്ച്തേറും രാവിലെ 6.30 നും വൈകിട്ട് 5 നും
വി.കന്തീശങ്ങളുടെ സ്തുതിക്കായുള്ള ദിവ്യ ബലിയും നൊവേനയും
നടത്തുന്നുണ്ട്.
ജൂണ്‍ 19 -തിനാണ് ഇവിടെ കന്തീശങ്ങളുടെ തിരുനാള്‍ ആഘോഷിക്കുന്നത്.
ഈ ഇടവകയില്‍പ്പെട്ട അമ്പതു ജോടി മക്കളും ഇവിടെ ജ്ഞാനസ്നാനം
സ്വീകരിച്ച അന്യ ഇടവകക്കാരായ 17 ജോടികളും “ഇരട്ടവിശുദ്ധന്മാരുടെ”
തിരുന്നളില്‍ സംബന്ധിക്കാന്‍ അന്നേദിവസം ഈ തീര്‍ത്ഥാടന
കേന്ദ്രത്തില്‍ വന്നെത്തുന്നുവെന്നതു തിരുനാളിന്‍റെ പ്രത്യേകതയാണ്.
ഡിസംബര്‍ 25 മുതല്‍ ജനുവരി 2 വരെയുള്ള ദിവസങ്ങളില്‍ ഉണ്ണീശോയുടെ
ഛേദനാചാരത്തിരുനാള്‍ ഈ പള്ളിയില്‍ ആഘോഷിക്കുന്നു. |