HOME

 

Fr. Joseph Puthenpura

 

വി.ഗര്‍വ്വാസീസും പ്രോത്താസീസും (കന്തീശങ്ങള്‍)

മൂന്നാം നൂറ്റാണ്ടിന്‍റെ മദ്ധ്യഘട്ടത്തില്‍ ഇറ്റലിയിലെ മിലാന്‍ പട്ടണത്തില്‍ ജനിച്ച ഇരട്ടസഹോദരന്മാരാ‍ണ് ഗര്‍വ്വാസീസും പ്രോത്താസീസും. കുലീനരും മാത്രുകായോഗ്യരും ധീ‍രമതികളുമായിരുന്നു ഇവരുടെ മാതാപിതാക്കള്‍. പിതാവ് വി.വിറ്റാലിസ് റാവെന്നാ പട്ടണത്തില്‍ വെച്ചും മാതാവ് വി. വലേരിയാ മിലന്‍ പട്ടണത്തില്‍ വച്ചും യേശുവിലുള്ള വിശ്വാസത്തിനായി രക്തസാക്ഷികളായി.

മാതാപിതാക്കള്‍ മരണമടഞ്ഞപ്പോള്‍ അവരുടെ ജീവിത മാത്രുക പിന്തുടരുവാന്‍ തീരുമാനിച്ച ഈ ഇരട്ട സഹോദരന്മാര്‍ വീടും മറ്റ് ആസ്തികളുമെല്ലാം വിറ്റു ദരിദ്രര്‍ക്കു ദാനം ചെയ്തു. അതിനുശേഷം പത്തു വര്‍ഷത്തോളം ചെറിയൊരു വീട്ടില്‍ ജപധ്യാനങ്ങളില്‍ മുഴുകി ജീവിച്ചു. മര്‍സിയോണിസ്റ്റുകള്‍ക്ക് (പഴയനിയമം അംഗികരിക്കാത്ത ജ്ഞാനവാ‍ദികള്‍) എതിരായി യുദ്ധം ചെയ്യുവാന്‍ റോമന്‍ ഗവര്‍ണര്‍ മിലാനിലൂടെ കടന്നു പോയി. തദവസരത്തില്‍ “ചെറിയ കുടിലില്‍ താമസിക്കുന്ന ഇരട്ടസഹോദരന്‍മാര്‍ ക്രിസ്ത്യാനികളാണ്” എന്ന് മുദ്രകുത്തപ്പെട്ട് ടി ഗവര്‍ണറുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു. ക്രിസ്തുമതം ഉപേക്ഷിച്ച് റോമന്‍ ദൈവങ്ങള്‍ക്കു ധൂപം സമര്‍പ്പിക്കുവാനും ബലിയര്‍പ്പിക്കുവാനും ക്രസ്തുമത വിരോധിയായ ഗവര്‍ണര്‍ ഇവരോടാവശ്യപ്പെട്ടു.വിസമ്മതം കണിച്ചതിനാല്‍ ഇവര്‍ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു.ഗര്‍വാസീസ് ചാട്ടവാറടിയേറ്റും പ്രോത്താസീസ് ഗളച്ഛേദം ചെയ്യപ്പെട്ടും രക്തസാക്ഷികളായി. മതപീഡനം അഴിച്ചുവിട്ട ഡേസിയൂസിന്റേയോ (249-251)അല്ലെങ്കില്‍ വലേരിയന്റേയോ (253-260)കാലത്തായിരിക്കും ഇവരുടെ മരണം/രകതസാക്ഷിത്വം: വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല.

മിലാന്‍ മെത്രാനായിരുന്ന വിശുദ്ധ അമ്പ്രോസ് (340-397) തന്‍റെ ഭദ്രാസന ദൈവാലയത്തിന്‍റെ പണികള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.”കന്തീശങ്ങളുടെ”ഭൌതികാവശിഷ്ടങ്ങള്‍ കിടക്കുന്ന സ്ഥലം “ദര്‍ശനത്തില്‍“ ദൈവം മെത്രാനു വെളിപ്പെടുത്തിക്കൊടുത്തു.തുടര്‍ന്നു എ.ഡി. 386-ജൂണ്‍ ഏഴാം തിയതി പോര്‍ത്താവെര്‍ച്ചലീനാ എന്ന സിമിത്തേരി ഭാഗത്തു ഭൂഖനനം നടത്തി. ആഴത്തില്‍ കുഴിച്ചു ചെന്നപ്പോള്‍ രണ്ടു യുവാക്കന്മാരുടെ ശരീരങ്ങള്‍ ശിരസു വേര്‍പ്പെട്ടനിലയില്‍ രകതകണങ്ങളോടും ഭ്വൊതികശരീരങ്ങള്‍ തിരിച്ചറിയത്തക്കവിധം അടയാളങ്ങളോടു കൂടിയും കാണപ്പെടുകയുണടായി. ജൂണ്‍ 18-തീയതി വൈകുന്നേരം ഈ തിരുശേഷിപ്പുകള്‍ അടുത്തുണ്ടായിരുന്ന ഫൊസ്റ്റാ ബസിലിക്കായില്‍ പ്രതിഷ്ട്ച്ച് നിശാപ്രാര്‍ത്ഥന നടത്തുകയുന്ണ്ടായി. പിറ്റേദിവസം ജൂണ്‍ 19-നു വെള്ളിയാഴ്ച്ച വളരെ ആഘോഷമാ‍യി വലിയൊരു ജനാവലിയുടെ അകമ്പടിയോടെ ഇന്നു വിശുദ്ധ അമ്പ്രോസിന്റ്റേത് എന്നറിയപ്പെടുന്ന ബസിലിക്കായിലേക്കു മാറ്റപ്പെട്ട്. പുതിയ ബസിലിക്കയുടെ അള്‍ത്താരയുടെ അടിഭാഗം വിശുദ്ധ അമ്പ്രോസു മെത്രാന്‍ തന്‍റെ തന്നെ ശവസംസ്ക്കാരത്തിനായി മുനകൂട്ടി നിശ്ചയിച്ചിരുന്നതാണ്. അതിന്‍റെ വലതുഭാഗത്ത് ഗര്‍വാസീസിന്റ്റേയും പ്രോത്താസീസിന്റേയും പുജ്യാവശിഷ്ട്ങ്ങള്‍ സാഘോഷം പ്രതിഷ്ടിക്കപ്പെട്ടു. താമസിയാതെ പുതിയ ദൈവാലയത്തിന്‍റെ കുദാശാകര്‍മ്മം നടക്കുകയുന്ണ്ടായി. എ. ഡി.397-ല്‍ ദിവംഗതനായ വിശുദ്ധ അമ്പ്രോസിന്‍റെ മ്രത്രുദേഹം അള്‍ത്താരയുടെ ഇടതുവശത്താണ് സംസ്ക്കരിക്കപ്പെട്ടത്

ജീര്‍ണ്ണാവസ്ഥയിലായിരുന്ന നാലാം നൂറ്റണ്ടിലേ ബസിലിക്ക പുതുക്കിപ്പണിയുന്നതിന് എ.ഡി 835 -ല്‍ ആര്‍ച്ചു ബിഷപ്പ് ഏഞ്ചല്‍ബെര്‍ത്തോ രണ്ടാമന്‍ മുന്‍ കൈയെടുത്ത്. തദവസരത്തില്‍ ഈ മൂന്നു വിശുദ്ധരുടെയും മ്രതദേഹങ്ങള്‍ ഒരുമിച്ച് ഒരു സ്ഫടിക പേടകത്തില്‍ അടക്കംചെയ്തു, ആദ്യമുണ്ടായിരുന്ന രണ്ടു കുഴികളുടേയും മുകളില്‍ പഴയ കുഴിമാടങ്ങള്‍ കാണത്തക്കവിധം വിലങ്ങനെ സ്ഥപിച്ചു.

കലാബ്യാനാക്കാരന്‍ അര്‍ച്ചുബിഷപ്പ് ലൂയിജി നസാറിയുടെ കാലത്ത് മുന്‍പറഞ്ഞ പേടകം സൂക്ഷ്മപരിശോധനയ്ക്കായി തുറക്കുകയുണ്ടായി. അതിന്‍പ്രകാരം പേടകത്തില്‍ സൂക്ഷിച്ചിരുന്ന അസ്ഥികൂടങ്ങള്‍ പുരുഷന്‍ മാരുടേതാമ്മെന്നും അവരുടെ ഉയരം 163cm ( വിശുദ്ധ അമ്പ്രോസ്) 180cm ( വിശുദ്ധ ഗര്‍വാസീസ്) 181cm ( വിശുദ്ധ പ്രോത്താസീസ്) ആണെന്നും സ്ഥികരിക്കപ്പെട്ടു. തുടര്‍ന്ന്, 1874 മെയ് 14 തീയതി പേടകം മുദ്രവച്ചു പുന:പ്രതിഷ്ട നടത്തി.

എ.ഡി 386 ജൂണ്‍ 19 തീയതിയാണല്ലോ കന്തീശങ്ങളുടെ മ്രതദേഹങ്ങള്‍ അമ്പ്രോസിയന്‍ ദൈവലയത്തില്‍ പ്രതിഷ്ടിച്ചത്. പാശ്ചാത്യനാടുകളില്‍ നിര്‍ണ്ണായകമായ ആദ്ധ്യാത്മിക നവോത്ഥനത്തിനും മുന്നേറ്റത്തിനും ഈ സംഭവം കാരണമായി. ഇറ്റലിയിലേ റാവേന്നാ, ബ്രേഷ്യാ, റോമാ തുടങ്ങിയ പട്ടണങ്ങളില്‍ ഈ വിശുദ്ധര്‍ക്ക് പ്രത്യേക വണക്കം ലഭിച്ചു. റോമില്‍ ഇന്നസെന്റ്റ് ഒന്നാമന്‍ മര്‍പ്പാപ്പായുടെ കാലത്ത് (402-417) വെസ്റ്റീനാ പ്രഭ്വി ഇവരുടെ പേരില്‍ ഒരു പള്ളിപ്പണിയിച്ചു. Via-Nazionale യില്‍ ഇന്നു കാണുന്ന വിറ്റാലെയുടെ പള്ളി ആയിരുന്നു അത്. ഫ്രാന്‍സില്‍ Vienne ലും Rouen ലും സ്പെയിനില്‍ Carmona യിലും ആഫ്രിക്കയില്‍ കാര്‍ത്തേജിലും ഈ വിശുദ്ധര്‍ പ്രത്യേക വണക്കത്തിനു പാത്രീഭൂതരായി(Bibliotheca Sanctorum Vol.VI Rome 1965). ഉദയംപ്പേരൂര്‍ സൂനഹദോസിനു (1599)ശേഷമാണു കേരളത്തില്‍ വിശുദ്ധ ഗര്‍വാസീസും വിശുദ്ധ പ്രോത്താസീസും അറിയപ്പെട്ടു തുടങ്ങിയത്. ഉദയപേരുര്‍ (A.D 510)കോതനല്ലൂര്‍ (A.D 826)അകപ്പറമ്പ് (A.D 1541) എന്നിവടങ്ങളിലേ പള്ളികള്‍ ഇവരുടെ നാമത്തിലാണ്.

മിലാന്‍ അതിരൂപത വികാരിജനറലിന്‍റെ അധികാരികരേഖയോടുകൂടി കന്തീശങ്ങളുടെ തിരുശ്ശേഷിപ്പ് കോതനല്ലൂര്‍ പള്ളിക്ക് ലഭിച്ചിട്ടുണ്ട്.1997 സെപ്റ്റംബര്‍ അഞ്ചാം തിയതി അഭിവന്ദ്യ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവ് ഈ തിരുശ്ശേഷിപ്പ് പരസ്യവണക്കത്തിനായി ഈ പള്ളിയില്‍ പ്രതിഷ്ടിക്കുകയുണ്ടായി. ഇപ്പോള്‍ ഇതു പുതിയ അനക്സില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു.

ജൂണ്‍ 19 തീയതിയാണു കത്തോലിക്കാസഭ വിശുദ്ധ ഗര്‍വാസീസിന്റേയും വിശുദ്ധ പ്രോത്താസീസിന്റേയും വിശുദ്ധ പ്രോത്താസീസിന്റ്റേയും തിരുന്നാള്‍ കൊണ്ടാടുന്നത്. സാര്‍വത്രിക സഭയോടൊത്തു കോതനല്ലൂര്‍ പള്ളിയിലും അന്നേ ദിവസം ഈ “ഇരട്ട വിശുദ്ധരുടെ” തിരുനാള്‍ ആഘോഷിക്കുന്നു.

 

Designed & Hosted by WorldViewer Dot Com (India) Pvt. Ltd.& Worldviewer.com Inc., New York info@kerala.com